2011, ജൂൺ 26, ഞായറാഴ്‌ച

പാട്ട­ക്ക­രാർ


മരണം -- പാമ്പായ്‌, പല്ലി­യായ്‌
പഴു­താ­ര­യായ്‌
തേളാ­യ്‌, തീയായ്‌
തടു­ക്കാനാ­വാത്ത
പ്രഹ­ര­മായ്‌
തീരാത്ത പക­യായ്‌
തിരി­ച്ച­റി­യാത്ത
വിപ­ത്തായ്‌
അനു­നിമിഷ­മെ­ന്നി­ലൊരു
വിസ്ഫോ­ട­ന­മാ­വുന്ന
അണുബോംബായ്‌
അർദ്ധ­രാത്രി
ഉറ­ക്ക­ത്തി­ലെ­ന്നിൽ
അടി­ച്ചേൽപ്പി­ക്ക­പ്പെ­ടുന്ന
അയൽക്കാ­രന്റെ
യുദ്ധ­മു­റ­യായ്‌
എന്നുമേതു­മാ­ത്ര­യിലും
ഒറ്റു­കൊ­ടു­ക്ക­പ്പെ­ടാ­വുന്ന
ഭര­ണ­ത­ല­വന്റെ
സ്വാർത്ഥ­ത­യായ്‌
ഇന്നീ­മു­ഹൂർത്ത­ത്തി­ലൊ­ന്നിൽ
ഒരു ഇടിത്തീ­യായ്‌
കഴു­കന്റെ കൂർത്ത
നഖ­ങ്ങ­ളായ്‌
എന്നെ ചുറ്റി­വരി­യുന്ന
അധി­നി­വേ­ശ­ത്തീക്ക­രങ്ങളായ്‌
എന്റെ ദാരിദ്ര്യം
ചൂഷണം ചെയ്യുന്ന
ഡോളർ രൂപ­മായ്‌
എന്റെ സ്വാതന്ത്ര്യം
വില­യ്ക്കെ­ടു­ക്കുന്ന
വൈദേ­ശിക മൂർത്തി­യായ്‌
എന്നുമെ­നി­ക്കു­ചുറ്റും
വട്ടമി­ട്ടു­പ­റ­ക്കു­ന്നുണ്ടെങ്കിലും
മര­ണ­മെ­ന്നി­ലൊ­ടുങ്ങും
മുമ്പൊരു
കണ­മെ­ങ്കിലും
ധീര­മായ്‌ പ്രതി­ഷേധ
വാക്യ­ങ്ങ­ളു­രു­വിട്ടു
നെഞ്ചിൽ കുടി­ലെ­യൊ­ടു­ക്കത്തെ
ശ്വാസവും തീരുംവരെ
മുട്ടു­മ­ട­ക്കാതെ
വിടു­പണിചെയ്യാതെ
സ്വസ്ഥ­മെൻ മണ്ണിന്റെ
വിരി­മാ­റിൽ
മലർന്നു­റ­ങ്ങു­മ്പൊഴും
ഒന്നു­റക്കെ
കര­യാ­നാ­വാതെ
വിതു­മ്പ­ല­ട­ക്കി­യെൻ
പൈത­ലിൻ മൂർദ്ധാ­വിൽ
അന്ത്യ­ചും­ബനം
നൽകാൻപോലും
തെല്ലി­ട­നൽകാതെ
എന്നെയും പ്രിയ­മെൻ
സാംസ്കാ­രിക
സ്വപ്ന­ങ്ങ­ള­ത്രയും
തുട­ച്ചെറി­യാൻ
കരു­ത്തുള്ള
മുല്ല­പ്പെ­രി­യാ­റിൻ
ജല­ക­ണ­ങ്ങളെ
ഭയ­മോടെ
കിനാ­കണ്ട്‌
എന്റെ വരും തല­മു­റ­യുടെ
ജന്മാ­വ­കാശം പോലും
തീറെ­ഴു­തിയ
ഒടു­ക്കത്തെക്കരാ­റിൽ
വെറി­പൂണ്ട്‌
മരി­ക്കാതെ മരി­ക്കുന്നു
ഞാനെന്റെ ജീവിത
നാളൊക്കെയും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...