2011, ജൂൺ 16, വ്യാഴാഴ്‌ച

കുമ്പ­സാരം



ആശി­ക്കു­ന്നിന്നു ഞാൻ എൻ സഖീ
അറി­യാ­തി­രു­ന്നെ­ങ്കിൽ നീയൊ­രു­നാളും
ആർത്തി­മൂത്ത­യെൻ രതി­ചി­ത്ത­മ­ന്യയിൽ
ആറാ­ടി­ത്തീർത്ത അശു­ഭ­ദി­ന­ങ്ങളെ

നിൻ തിരു­ദേ­ഹ­മൊരു നീർക്കെ­ട്ടു­മായ്‌
നീറു­ന്ന­നേ­ര­വു­മെൻ ദാഹം തീർത്തി­ടാൻ
നിണ­പ്പാ­ടു­കൾ ഓർത്തൊ­ഴി­യാ­തെ­യെന്നും
നരക­പു­ത്ര­നെ­നിക്കു നൽകിയ നാളു­കൾ

തെളി­യി­ല്ലൊ­രു­നാ­ളു­മെൻ തീക്ഷ്ണ ഹൃദയം
തിരി­തെ­ളിച്ചു നീയെത്ര പ്രാർത്ഥി­ക്കിലും
തെരു­വോ­ര­ങ്ങ­ളി­ലെൻ കാമ നാടകം
തെറ്റാതെ മുറ­യ്ക്കു­റ­ഞ്ഞു­തുള്ളും

ദാഹി­ച്ചു­നിൽപ്പു നിൻ ഗർഭ­പാത്രം
ഡയഫ്രം ധരി­ച്ച­വൾ എരി­ച്ചു­തള്ളും
ധാരാ­ളി­യെ­ന്ന­മ്ള­മേ­റ്റു­വാ­ങ്ങാൻ
ദയ­യർഹി­ക്കു­ന്നില്ല ഞാനൊ­രു­ന്നാളും

പൂജാ­വി­ഗ്ര­ഹ­ങ്ങൾക്കു നടു­വി­ലൊരു രൂപ­മായ്‌
പൂജിച്ചു നീ കാക്കു­മെന്റെ ദേഹം
പരി­ണ­യി­ക്കു­ന്നു­ണ്ടോരോ ദിന­ങ്ങളും
പര­നാ­രി­ക­ളെ­യെ­ന്ന­റി­യു­ന്നുവോ നീ

നായ­ക­ണക്കെ നീയെ­ന്നെ നാളിതെല്ലാം
നീറുന്ന പുൺതടം വക­വെ­ച്ചി­ടാതെ
നക്കി­ത്തു­ടച്ച നീർത്ത­ഴ­മ്പു­ക­ളോ­രോന്നും
നാളെ­യെ­ങ്കി­ലു­മെൻ ഹൃദ­യ­മോർക്കു­മെ­ങ്കിൽ

കൺമൂ­ടി­ക്കൊ­ള്ളു­ക­യെന്റെ തോഴീ
കരു­ണ­യൊ­രി­ക്കലും കിനി­യു­കില്ല
കാമം കാർന്നു­തിന്ന കാരി­രു­മ്പ­ല്ലാതെ
കല്ലി­ച്ച­യെ­ന്നു­ള്ളിൽ സ്നേഹം തരി­മ്പു­മില്ല

അത്ഭു­തം­കൂ­റു­ന്നു­ഞാ­നെന്റെ പ്രിയ­സഖീ
അർബുദം നിന്നിൽ പകിട കളി­ക്കു­മ്പോഴും
ആര­ണ്യ­ചി­ത്ത­നെന്നെ പ്രണ­യി­ക്കു­വാൻ
ആർക്കാവും നിന­ക്ക­ല്ലാ­തെ­യിജ്ജന്മം

ബാക്കി­വെ­ച്ചി­ട്ടില്ല ഞാനൊ­ന്നു­മി­ന്നു­വരെ
ഭാര്യ നിൻ നേർത്ത മോഹ­മൊന്ന­ല്ലാതെ
ഭാരി­ച്ച­യെൻ ഹൃദ­യ­ധ­മ­നി­കൾക്കു
ഭാവി­വർത്ത­മാ­ന­ങ്ങ­ളിൽ ഇനി­യാ­വ­തില്ല

കാലന്റെ കൈക­ളിൽ നീയൊ­ടു­ങ്ങും­മുമ്പേ
കാമ­ക്ക­രി­ങ്ക­ട­ലിൽ ഞാന­ലി­ഞ്ഞു­തീരും
കാല­മൊ­രി­ക്ക­ലു­മെന്നെ പൊറു­ക്ക­യില്ല
കെടു­കെ­ട്ട­യെൻ ജന്മം തീർന്നി­തെ­ങ്കിൽ

ഇനി­യെന്റെ കാമ­കു­ടീ­ര­ത്തിൽ നി
ന്നുയർക്കാ­തി­രി­ക്കട്ടെ മറ്റൊ­ര­ഭ­യാർത്ഥി
ഇനി­യെന്റെ വെറി­പൂണ്ട കട­ക്ക­ണ്ണി­-
ലുണ­രാ­തി­രി­ക്കട്ടെ പൊള്ളുന കാമാഗ്നി

ഇന്നു­നിൻ പ്രാർത്ഥ­ന­കൾക്കു പുനർജ്ജ­ന്മ­മു­ണ്ടെ­ങ്കിൽ
ഇന്നെന്റെ കരാ­ള­ചി­ത്ത­ത്തി­ലാ­ശ­യൊന്നേ ബാക്കി­യുള്ളൂ
ഇനി­യി­പ്പു­രു­ഷാ­യു­സ്സിൽ പുല­രി­വീണ്ടും പിറ­ക്കാ­തി­രു­ന്നെ­ങ്കിൽ..

  

 

ശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്രശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്രഃ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...