2011, ജൂൺ 19, ഞായറാഴ്‌ച

വാതാ­യ­ന­ങ്ങൾ


പ്രിയേ,
എന്റെ വാതാ­യ­ന­ങ്ങൾ ഞാൻ
തുറ­ന്നി­ട്ടി­രി­ക്കു­ന്നു.
കല്ലിച്ച മനസ്സും തുരു­മ്പിച്ച
ജീനി­യു­മെന്നു
നീയമർത്തിച്ച­വി­ട്ടി­യി­റ­ങ്ങി­പ്പോയ
അതേ വാതാ­യന­ങ്ങൾ
 
എന്റെ മെഴു­കു­തി­രി­ക്കാ­ലു­കൾ
ഇന്നും ഉരു­കി­യൊ­ലി­ക്കു­ന്നു­ണ്ട്‌
നിയോൺ നീലി­മയും
ബഫേ ഡിന്നറും നിന്നി­ലൊരു
മടു­പ്പായ്‌ പെയ്തി­റങ്ങും വരെ
സൈബർക്കാറ്റു­ക­ളിലെ ഊഷ്മ­ള­തയും
കഫേ­ക്യാ­ബി­നു­ള്ളിലെ അന്യ­താ­ബോ­ധവും
നീയിന്നും പ്രണ­യി­ക്കു­ന്നു­വോ
 
വെബ്ക്യാ­മി­ലൂടെ നീ തുറ­ന്നി­ടുന്ന ലോകം
നിമി­ഷ­ങ്ങൾക്കു യൂറോ കണ­ക്കിനു
വില­യു­ള്ളാ­താണെങ്കിലും
വിറ­ങ്ങ­ലിച്ച എത്രയോ പാതി­ര­ക­ളിൽ
മുറി­ബീ­ഡിയും അര­ക്ക­വി­തയും നിറ­ഞ്ഞ­യെൻ
മസ്തിഷ്കം എഴു­തി­ത്ത­ള്ളി­യ­താ­ണെ­ന്ന­റി­യുന്നു ഞാൻ
 
എന്റെ രാത്രി­ക­ളി­ലിന്നും ദൂരെയെവി­ടയോ
ചുള്ളി­ക്കാ­ടു­കൾ കത്തി­യ­മ­രു­ന്നുണ്ട്‌
എങ്കിലും
ഉള്ളി­ലൊരു കോണിൽ
ശവ­ദാഹം തീർന്നി­ട്ടു­മ­ണ­യാതെ കാമം
കത്തി­ജ്ജ്വ­ലി­ക്കുന്നതുഞ്ഞാ­ന­റി­യുന്നു
 
എന്റെ മേശ­വി­ള­ക്കി­ലെ­ത്തിരി
    യൊടു­ങ്ങും­മുമ്പ്‌
എന്റെ വാതാ­യ­ന­ങ്ങ­ളിൽ
രാത്രി­യ­ണയും മുമ്പ്‌
ഒരു  സന്ധ്യ­യി­ലൊ­ന്നി­ച്ച­ലി­യാൻ
ഒരേ ബോധ­ത­ല­ത്തി­ലു­യർന്നു­ണ­രാൻ
എന്റെ വാതാ­യ­ന­ങ്ങൾ ഞാൻ
തുറ­ന്നി­ട്ടി­രി­ക്കുന്നു
നിന്റെ സൈബർ താഴ്‌വര­ക­ളിൽ
എന്നും വസ­ന്ത­മാ­ണെ­ങ്കിലും
നിന്റെ മൗ­സിൻ തുമ്പി­ലെന്നും
യുവ­ത്വ­മാ­ണെ­ങ്കിലും
പ്രിയേ, നീയ­റി­യുക
നിന്റെ നീക്കി­യി­രി­പ്പിലെ
ഒടു­ക്ക­ത്തെ­ച്ചി­ല്ലിയും തീരുന്ന നാളിലും
എന്നിൽ ഞാന­വ­ശേ­ഷി­ക്കു­മെന്നു
  ***********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...