2011, ജൂൺ 14, ചൊവ്വാഴ്ച

പ്രണയിനിക്ക് പത്തു കല്പ്പനകൾ
സ്വർഗ്ഗം പകുത്തു
സ്വപ്നം വിത­ച്ച്‌, ശേഷം
സ്വഛ­ന്ദ­മെന്ന്‌ കരു­തു­മൊരു
സ്വാർത്ഥ ജീവി­ത­ത്തി­ലേക്കു
പടി­യി­റ­ങ്ങുന്ന പ്രണ­യി­നിക്കു
പത്തു കല്പ­ന­കൾ

പ്രണയം ഘോഷിച്ചു
പ്രാർത്ഥനാ നിർഭ­ര­മായ
പുതി­യൊരു ജീവിതം കാംഷിച്ച്‌
പക­ല­ന്തി­യി­ല്ലാതെ കെട്ടിയ
വേഷ­ങ്ങ­ളോ­രോന്നും
വലി­ച്ചെ­റി­ഞ്ഞു­ട­യ്ക്കുന്ന
പ്രാണനെൻ പ്രണ­യിനിക്കു
പത്തു കൽപ­ന­കൾ

   ഒന്ന്‌
പങ്കു­വെ­യ്ക്കാതെ കാക്കുക
പണ്ടു നാം പങ്കിട്ട രഹ­സ്യ­ങ്ങ­ളൊ­ക്കെയും
സ്നേഹ­രാ­ജ്യ­ത്തിന്റെ പൊൻ
സീമ കാത്ത നാൾ കൈമാ­റിയ
സുന്ദ­ര­മോ­ഹന സ്വപ്ന­ങ്ങ­ളോ­രൊന്നും
സ്ഫോട­നാ­ത്മ­ക­മാ­യൊരു തിരി­യാ­വാതെ
സ്വന്തം മന­സ്സി­ന്റെ­യു­ള്ളിൽ നീ കാത്തു വെച്ചീ­ടുക

   രണ്ട്‌
കല­ഹ­മി­ല്ലാതെ കഴി­യുക
കന­വന്റെ വേഷം കെട്ടി­യാ­ടുന്ന വേള­യിൽ
കാതര നിൻ കുറു­മ്പിനു കാതോർത്ത്‌
കട­ക്ക­ണ്ണിൽ വിരി­യാതെ വിരി­യുന്ന
കണ്ണീർക്ക­ണ­ങ്ങളെക്കിനാ­കണ്ട്‌
കര­ളേ­യെ­ന്നെന്റെ പോൽ ഉള്ള­റി­ഞ്ഞൊരു കണം
കന­വി­ലെ­ങ്കിലും വിളി­ക്കാൻ കഴി­യാതെ പോയേക്കാം

   മൂന്ന്‌
ആഗ്ര­ഹി­ക്കാ­തി­രി­ക്കുക
അള­വ­റ്റൊരു നാളിലും
നിന്റെ ഇഷ്ട­ങ്ങ­ള­നി­ഷ്ട­ങ്ങൾ
നിന്റെ പ്രതീ­ക്ഷ­കൾ പ്രത്യാ­ശ­കൾ
നിന്റെ സ്വപ്ന­ങ്ങൾ മോഹ­ങ്ങൾ
എല്ലാം നിയറി­യാ­തെ­യ­റിഞ്ഞു
എന്നും നിറ­വേ­റ്റു­വാൻ നാൾകുറിപ്പുകൾ
എങ്ങോ തികയാതെ പോയ­ങ്കിലോ

   നാല്
സ്വയ­മൊ­തു­ങ്ങി­ക്ക­ഴി­യുക
സ്വന്ത­മായ്‌ നീ തീർത്ത തടവ­റ­യ്ക്കു­ള്ളി­ലായ്‌
മന­സ്സി­ലെ പളുങ്കു പാത്ര­മാ­യ്‌
മന­മേ­ട­യിലെ രാജ­കു­മാ­രി­യായ്‌
മാലോ­കർ കാണെ നിന്നെ വാഴി­ക്കു­വാൻ
മാണിക്യം കാക്കുന്ന നാഗ­മാ­വാൻ
മർത്യ­ഹ­ന്ത­യ­വനെ അനു­വ­ദി­ച്ചി­ല്ലെ­ങ്കിലോ

   അഞ്ച്
ഓർക്കാ­തി­രി­ക്കുക ഒരി­ക്കലും
ഓർമ്മ­കൾ പുതി­യൊരു ചെപ്പിൽ
ഒട്ടും ദുർബ­ലപ്പെടാത്തൊരു താഴിട്ടു പൂട്ടുക
കണ്ണനും രാധ­യു­മായ്‌
കാളിന്ദീ തീരമെന്നു കൽപ്പിച്ചു നാം
കരി­മ്പു­ഴ­ക്ക­ട­വിലാടിയ നാളു­കൾ
സൗഗ­ന്ധികം തേടുന്ന ഭീമ­നായ്‌
സുന്ദരി നിന­ക്കായ്‌ ത്യജി­ക്കാൻ
സ്വജീ­വൻ  പോലും കൊതിച്ച പക­ലു­കൾ
സത്യം, ഒന്നു­മി­നി­യോർക്കാ­തി­രി­ക്കുക

   ആറ്
സ്നേഹിക്ക നീയ­വനെ അന്നു­നീ­യെന്നെ
സ്നേഹി­ച്ച­തിലും ഒരു മാത്ര­യ­ധി­ക­മായ്‌
സ്വർണ്ണം സ്വത്തു സൗന്ദ­ര്യ­മെല്ലാം
സഖീ, തീർന്നീടാം മധു­നു­കർന്നിടും മുതൽ ദശ­യിലേ

സ്നേഹ­മൊന്നു മാത്രം വിള­മ്പുക
സാധി­ക്കു­മ­ള­വിൽ ജീവി­താന്ത്യം വരെ
സതീർത്ഥ്യ­നെൻ ചിന്ത­വെ­ടിഞ്ഞു
സുന്ദ­ര­മാ­യൊരു ജീവിതം കയ്യാ­ളുക
സന്ധ്യാ നാമ­ങ്ങളെ സ്വപ്ന­ങ്ങ­ളിൽ ചാലിച്ച്‌
സ്നേഹ സുര­ഭി­ല­യാ­യൊരു മധു­വാ­ണി­യാ­കുക

   ഏഴ്‌
താദാത്മ്യപ്പെ­ടു­ത്താതെ നീ വാഴ്‌വിൽ
തൻ പതിയെ പ്രണയ സ്വരൂ­പ­വു­മായ്‌
നാട­ക­ശാ­ല­യിൽ പണ്ട്‌ കണ്ടു­മ­റന്ന
നായ­ക­വേ­ഷ­മെല്ലാം ജീവി­ത­മാ­കു­മെന്നോ
നര­കം, സ്വർഗ്ഗം വിധി വിപ­രീ­ത­മെല്ലാം
നീന്തി കട­ക്കുന്ന ജീവി­ത­യാ­ത്ര­യിൽ
താൻ താൻ കൈക്കു­മ്പി­ളിൽ കിട്ടിയ കയ്പു­നീർ
തേനാ­യ­മൃ­തായ്‌ കുടി­ച്ചു­ല്ല­സി­ച്ചി­ടുക തന്നെ വേണ്ടൂ

   എട്ട്
വഴി­പി­ഴ­ച്ചി­ടാതെ സൂക്ഷി­ക്കനിൻ
വാഴ്‌വിൻ ഭ്രമ­ണ­പ­ഥ­ത്തി­ലെന്നും
മോഹന വാഗ്ദ­ത്ത­ങ്ങളും അതി­ലേറെ
മണി­മാ­ളി­ക­ക്കെ­ട്ടു­കളും പ്രിയേ
ചേലാർന്ന നിന്നാ­കാര വടി­വിനു പക­ര­മായി
ചില കാമാർത്ത ദേഹി­കൾ വെച്ചു നീട്ടി­യേക്കാം
ഒരു നാൾ ജീവിത വഴി പിഴ­ച്ചു­വെ­ന്നാൽ
ഓർക്കുക പല­നാ­ളോ­ടി­യാലും നിന്നി­ട­ത്തെ­ത്തു­കില്ലാ


   ഒമ്പ­ത്
നിൻ ചില്ലു­ജാ­ലകം തുറ­ന്നി­ടാ­തി­രി­ക്കുക
നിറ­മാർന്ന സ്വപ്ന­ങ്ങളും പ്രണയ സങ്കൽപ്പ­ങ്ങളും
നിത്യ വസ­ന്ത­മായ്‌ കൂടെ­യു­ണ്ടാ­മെന്ന
നഷ്ട­മോ­ഹ­ങ്ങൾ തകർത്തെ­റി­ഞ്ഞൊരു
കടുത്ത ഭ്രാന്തൻ വഴി­പോ­ക്കനെ  നിന്നു­ണ്ണി­കൾ
കൂർത്ത കല്ലാ­ലെ­റി­യുന്ന കാഴ്ച­കൾ കാണു­മ്പോൾ
ഉള്ളിലൊരു കോണി­ലെ­ങ്കിലും പ്രിയ­തമേ
ഉറഞ്ഞു തുള്ളി­യൊരു കണം നിൻ തന്ത്രി­കൾ
ചൊല്ലാതെ ചൊല്ലി­യെ­ങ്കിലോ ഒരു നാൾ
ചേല­റ്റ­യി­ക്കോ­ല­ത്തിനെ ഞാനാ­ശി­ച്ചി­രു­ന്നു­വെന്ന്‌


   പത്ത്‌
മക്കളും മക്ക­ടെ മക്കളും പതി­യു­മായ്‌
മിണ്ടിപ്പറ­ഞ്ഞി­രി­ക്കുന്ന നേരവും
തിന്നാനെടുത്ത മധു­ര­നാ­രങ്ങ പൊതി­ഞ്ഞൊരു
താളി­നു­ള്ളിൽ പടർന്നു കിട­ക്കുന്ന
തീവണ്ടി കശ­ക്കി­യെ­റിഞ്ഞ അജ്ഞാത ദേഹം
തിരി­ച്ച­റി­ഞ്ഞു നിയെ­ങ്കിലും പുല­മ്പാ­തി­രി­ക്കുക
തല­തി­രിഞ്ഞ ഈ രൂപ­മെൻ ഹൃ­ത്തി­ലൊരു നൂറു­വട്ടം
താള­ലയ സംഗമമായി­രുന്നു വെന്ന്‌
   സമാ­പനം
കൽപ്പിക്കു­വാ­നാളല്ല ഞാനെ­ങ്കിലും ഓമലേ
കര­ളിലെ ചോരയും നീരും പിഴി­ഞ്ഞെ­ടുത്ത്‌
കിറു­ക്ക­നെൻ കൈവി­ര­ല­തിൽ മുക്കി
കുറി­ച്ചില്ല നിന­ക്കായ്‌ ഞാനി­ത്ര­യെന്നാകിലോ
കാണാതെ പോയിട്ടും ലോകം ഒടുക്കം വരെ
കെടു­കെട്ട ഒരു പ്രേമ­ഭാ­വ­നയും അതി­ലേറെ
കാലം കരി­ന്തിരി കൊളു­ത്തിയ എന്നോർമ്മ­കളും

                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവളെന്റെ മകളായിരുന്നു. . .

കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ നാമരൂപങ്ങളഴിഞ്ഞവർ, പഥിതർ ഒരേ സൂര്യന്റെ കടും തപം മോന്തിയോർ ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ നീയെന്റെ കണ്ണാ, ...