2011, ജൂലൈ 17, ഞായറാഴ്‌ച

ഇന്നത്തെ ശാന്തി

ചരി­ത്ര­ത്തിൽ താളിയോ­ല­കൾക്കുള്ളി
ലെവി­ടെയൊ ഒരു കാക­ശബ്ദം ചിക്കി­ച്ചി­ക­യുന്നു
പിന്നെ­:­-
ശംഖൊ­ലി­യിൻ ശാന്തി­മ­ന്ത്ര­ണ­ത്തി­നു
ശവം­തീ­നിയുടെ ചിറ­കൊച്ച
ഏക­ത്വ­ത്തിന്റെ സ്നേഹസ്വര­ത്തിനു
ഏതോ കൊല­വി­ളി­യുടെ ഹുങ്കാരം
അയൽക്കാ­രനെ സ്നേഹി­ക്കേ­ണ്ട­വൻ
അധർമ്മ­ത്തിന്റെ കർമ്മ­സേ­വ­ക­നാ­കുന്നു
ജന്മം ധർമ്മ­ത്തിനു തീറെ­ഴു­തേ­ണ്ട­വൻ
ജീഹാ­ദിനു വേണ്ടി മുറ­വി­ളി­കൂ­ട്ടുന്നു
മത­പ­ഠ­ന­കേ­ന്ദ്ര­ങ്ങൾക്കുള്ളിലൊരു കോണിൽ
മാരകാ­യു­ധ­ങ്ങൾത­മ്മി­ലു­ര­യുന്നു
കാവി­യുടുത്ത ശാന്തിയുടെ നാവിൽ
കാര­മു­ള്ളിന്റെ മൂർച്ചയറി­യുന്നു
തല­പ്പാ­വിനു­ള്ളിലെ തല­ച്ചോ­റി­നു­ള്ളിൽ
തിന്മ­യുടെ പ്രേത­ങ്ങൾ നൃത്തം ചെയ്യുന്നു
ഇന്ന­വൻ പുഞ്ചി­രി­യു­ലു­തി­രു­ന്നതു
ഇസ­ങ്ങ­ളുടെ കറു­പ്പാണു
ഇന്നാ­കൺക­ളി­ലു­റ­യുന്നതു
ഇന്ദ്രിയ­ങ്ങ­ളിലെ വെറു­പ്പാണു
ഒരു കയ്യിൽ ശാന്തി­തൻ ജപ­മാല തിരി­യു­മ്പോൾ
മറു­ക­യ്യിൽ ഹിംസ­യുടെ ഖഡ്ഘം ഞെരി­യുന്നു
അതി­നു­മ­പ്പുറം:-
അഞ്ചപ്പം അയ്യാ­യിരം പേർക്കെ­ന്നതു
അഞ്ച­പ്പത്തിന­­യ്യാ­യിരം  പേരെന്നു തിരുത്തി
അധി­കാര വടം­വലി നട­ത്തുന്നു
ജാതിയും ഉപ­ജാ­തിയും തമ്മി­ല­ടി­ച്ചിട്ടു
ജാത­ക­മി­ല്ലാത്ത മറു­ജാതി പിറ­ക്കുന്നു
ഓരോ­നി­റ­ങ്ങ­ളൊ­രു­മി­ച്ചു­ചേർത്തി-
ട്ടൊരാ­യിരം കൊടി­കൾ പാറി­ക്ക­ളി­ക്കുന്നു
അക്ഷ­ര­മാ­ല­യി­ലെണ്ണം തികയാതെ
പക്ഷം പിടി­ക്കു­വോർ നട്ടം തിരി­യുന്നു
ഇന്നെൻ സദ്യ­യുടെ പന്തി പകു­ത്ത­വൻ
ഇനി­യൊരു കൂര­മ്പായി തിരി­യി­ല്ലെ­ന്നാർ കണ്ടു
ഇന്നലെ കവ­ല­യിൽ ദീപം തെളി­ച്ച­വൻ
ഇരു­ളിന്റെ മറവിൽ പതി­യിരി­ക്ക­​‍ില്ലെന്നാ­രറിയും
എൻ നിണംകൊണ്ടു നീ ചുവ­രെ­ഴു­ത്തെഴു­­തുക
ഏഴു­യാ­മ­ങ്ങൾക്കൊടുവി­ലെ­ങ്കിലും ശാന്തി­പി­റ­ക്കട്ടെ
എൻ മാംസം നിങ്ങൾ പകു­ത്തെ­ടു­ത്തീടുക
എങ്ങ­നെ­യെ­ങ്കിലും വെളിച്ചം ജയി­ക്ക­ട്ടെ.
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...