2011, ജൂലൈ 18, തിങ്കളാഴ്‌ച

അധി­നി­വേശം


ചോര­തു­ടി­ക്കുന്ന മെഹ്ബൂബെ റഹ്മ­ത്തിനു
ഗോതമ്പു നിറ­മുള്ള നിഷാ­നാ­കാ­സി­മിനു
സ്നേഹി­ക്കാ­ന­റി­യുന്ന ഒരു പാട്‌
ഇറാ­നി­യൻ യുവ­ത്വ­ത്തിന്‌

എന്റെ ചാര­ക്ക­ണ്ണു­കൾ നിന്നെ
എന്നോ അളന്നു കഴി­ഞ്ഞി­രി­ക്കുന്നു
വിധി മുൻകൂ­ട്ടി തയ്യാ­റാ­ക്കി­കൊണ്ടു
വിചാ­രണ നട­ത്തു­ക­യാണു ഞാനി­പ്പോൾ

നീ ആവർത്തി­ച്ചു­ന്ന­യി­ക്കുന്ന നിന്റെ ഊർജ്ജ തന്ത്രവും
ഒരി­ക്കലും തല കുനി­ക്കാത്ത ഉരി­ശൻ നയ­ത­ന്ത്രവും
എന്റെ സാമ്രാ­ജ്യത്വ നയ­ങ്ങൾക്കു
ഞാനൊരു ഭീഷണിയായ്‌ കാണുന്നു

ലോക­ശ­ക്തി­കൾക്കു മുന്നിൽ നിന­ക്കു­ഞാ­നൊരു
ഭീക­ര­മു­ഖാ­വ­രണം നല്കും
പിന്നെ,
നാലാംകിട രാഷ്ട്ര­ങ്ങൾ നിന്നെ­യെ­തിർക്കാൻ
പുതി­യൊരു ഉദാര സാമ്പ­ത്തിക നയ­മെ­റിയും
ആണ­വോർജ്ജ ഏജൻസി, ഐക്യ­രാ­ഷ്ട്ര­സഭ
നിന്റെ വിധി­യെ­ഴുത്തു തുട­രു­ക­യാണു

ബറ­ദേ­യിയുടെ വിവ­രണവും
ബിബി­സിയുടെ വർണ്ണ­നയും
നീ നിയ­ല്ലാ­താ­യി­ത്തീരും വരെ
നിന്നെ ഞാൻ വേട്ട­യാ­ടി­ക്കൊ­ണ്ടി­രിക്കും

വേട്ടാ­ളന്റെ മന്ത്ര­ത്തിൽ വിധി­മാറും പോലെ
കാട്ടാളനെൻ മാന്ത്രി­ക­ത­യിൽ നീ മാറും വരെ
ഞാൻ നിന്റെ ഭ്രമ­ണ­പഥം മുഴു­വൻ
നിന്നെ ഗമിച്ചു കൊണ്ടി­രിക്കും
ഒടു­വിൽ,

വാദിയും വിധി­കർത്താവും ഞാനാ­കു­മ്പോൾ
നിന്റെ യുവ­ത്വ­ത്തിനു മേൽ
നിന്റെ എണ്ണ­ക്കി­ണ­റു­കൾക്ക്‌ മേൽ
നിന്റെ സാമ്പ­ത്തി­കാ­ടി­ത്ത­റ­യ്ക്കു­മേൽ
ഞാനെന്റെ അധീശത്വം സ്ഥാപിക്കും
ക്ളസ്റ്റർ ബോംബു­കളും ക്ളോറിൻ വാത­ക­ങ്ങളും
നിന്റെ പുതിയ തല­മു­റയുടെ
പ്രത്യു­ത്പാ­ദന ശേഷി­വരെ
കവർന്നെ­ടു­ക്കു­മ്പോൾ
നീ വീണ്ടും നീയ­ല്ലാ­താ­യ്ത്തീ­രുന്നു

എന്റെ അധി­നി­വേ­ശ­ത്തിൽ
ഒരു പുതു­രാഷ്ട്രം പിറ­ക്കു­മ്പോൾ
നിന്റെ പുത്തൻ യുവ­ത­യുടെ
ജനി­തക ഘട­ന­വരെ മാറി­യി­രിക്കും

എനിക്കോ­ശാന പാടാൻ
എന്നെ അനു­സ­രി­ക്കാൻ
എന്റെ അധീ­ന­തയെ അംഗീ­ക­രി­ക്കാൻ
നീ എപ്പഴോ പഠി­ച്ചി­രിക്കും

നിന്റെ താളി­യോ­ല­കളും മത­ഗ്ര­ന്ഥ­ങ്ങളും
നിന്റെ വിശ്വാ­സ­ങ്ങളും പ്രമാ­ണ­ങ്ങളും
ചരി­ത്ര­ങ്ങളും ചിഹ്ന­ങ്ങളും
എല്ലാ­മെ­നി­ക്ക­നു­സ­രി­ച്ചി­രിക്കും

ഞാൻ  ചുട്ടെ­രിച്ച നിന്റെ സാംസ്കാ­രി­ക­ത­യിൽ
വെഞ്ചെ­രി­ക്കാനെനിക്കൊന്നു­മി­ല്ലാ­താ­വു­മ്പോൾ
എവി­ടെയോ ഞാൻ തേടി­യെ­ടുക്കും
മരി­ച്ചിട്ടും മരി­ക്കാ­ത്ത­നിൻ അത്മ­ധൈര്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...