2011, ജൂലൈ 10, ഞായറാഴ്‌ച

എന്റെ വസന്തം

ഒരു വസന്തം എന്റെ കാഴ്ച­യിൽ നിന്നു
കൊഴിഞ്ഞു പോകുന്നു
ഒരു പൂപോലും ചൂടാനാ­വാതെ
ഒരു പരാ­ഗണം പോലും കണാ­നാ­വാതെ
ഒരു വസന്തം


ഒരു സ്വപ്നം എന്നിൽ നിന്നു
നീന്തി­യ­ക­ലുന്നു
ഒന്നു­ണ­രാ­നാ­വാതെ
ഒന്നു­റ­ക്കെ­ക­ര­യാ­നാ­വാതെ
ഒരു സ്വപ്നം


ഒരു മേഘ­മെ­ന്നിൽ തുങ്ങി നില്ക്കുന്നു
ഉരു­കി­ത്തീ­രാനും പെയ്തൊ­ഴി­യാ­നു­മാ­വാതെ
ഒരു മേഘം


എന്റെ രാജ­വീ­ഥി­ക­ളിൽ
ഭിക്ഷാ­ടനം പഠി­ക്കാ­നൊരു
കേന്ദ്രീയ സില­ബസ്‌
പീഡ­ന­ങ്ങ­ളെ­ക്കു­റിച്ച്‌
തിസീ­സെ­ഴു­താൻ മൂന്നംഗ സമിതി
പുല­രു­വോളം വ്യഭി­ച­രി­ക്കാൻ
കുമ്പ­സാ­ര­ക്കൂ­ടിന്റെ മറവ്‌

ചേറൊ­ഴിഞ്ഞ എന്റെ പാട­ങ്ങ­ളിൽ
ഡോളർ കായ്ക്കു­ന്നതും കാത്തു
ഞാനി­രി­ക്കുന്നു

വിത്തു­കാള വിദേ­ശി­യാ­വാൻ വേണ്ടി
വിൽപ­ത്ര­മെ­ഴുതി ഞാൻ
സ്വസ്തി നടി­ക്കുന്നു


പിന്നെ,
ആഗോള കമ്പോ­ള­ങ്ങ­ളിൽ
ഭാര്യയ്ക്കു ഒരു എക്സ്ചേഞ്ച്‌ ഓഫർ
പുത്ര­കാ­മേ­ഷ്ടിക്കും പൂജാ­കർമ്മ­ങ്ങൾക്കു
നേരം കള­യാ­നി­ല്ലാതെ
സ്പേം ബാങ്കു­മാ­യൊരു
മൗസ്‌ ക്ളിക്ക്‌


വായ്ക്ക­രി­യി­ടാ­നാ­രു­മി­ല്ലാതെ
പിതൃ­തർപ്പ­ണ­ത്തിനു പുത്ര­­നി­ല്ലാതെ
പാത­­യോ­ര­ത്തു­ഞാൻ
വീണൊ­ടു­ങ്ങു­മ്പൊഴും
അഹ­ന്ത­യെ­ന്നിൽ നിറഞ്ഞു നില്ക്കു­ന്നു.


]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...