സഖീ,
ഇതെന്റെ പഴയകാല പ്രണയാർദ്ര
മനസ്സിന്റെ നേർക്കാഴ്ച
ഊണുമുറക്കവും തേടാതെ നിന്നെമാത്രം
നിനച്ചിരുന്ന നാളിന്റെ പുനർവാഴ്ച
നിന്റെ വിഷാദമെന്റേതെന്നും
നിന്റെ സ്വപ്നങ്ങളെനിക്കെന്നും
കൊതിച്ചിരുന്ന യാമങ്ങളുടെ നാൾ വഴി
ഒരിക്കലും തുറക്കാതെ അടച്ചിട്ട
ജാലകപ്പഴുതിലൂടിന്നേതോ
ഈയലുകൾ ചിറകടിച്ചെത്തുന്നു
നീ നടന്ന വയൽ വരമ്പുകളും
ഈറനണിഞ്ഞ പുഴക്കടവുകളും
സ്വപ്നം കാണാൻ കൊതിച്ച
പതിനാറുകൾ മടങ്ങിയെത്തുന്നു
നിന്റെ ഇഷ്ടങ്ങളനിഷ്ടങ്ങൾ
നിന്റെ ഭാവങ്ങൾ ഗാനങ്ങൾ
അവ എന്റേതായിരുന്നു
നീ ഉറങ്ങുമ്പോളുണർന്നിരിക്കാൻ
നിന്റെ മാർഗങ്ങളനുഗമിക്കാൻ
നിന്റെ താളത്തിനനുസരിക്കാൻ
എന്റേതെല്ലാം നീയായിരുന്നു
അർദ്രേ,
ഞാറ്റുവേലകളും ആവണിപ്പൂക്കളും
ഇന്നെത്ര കൊഴിഞ്ഞുപോയി
നീ പറന്നിരുന്ന ചില്ലകൾ
പൂക്കുന്നതും തളിർക്കുന്നതും നോക്കി
എന്റെ നാളുകൾ കഴിഞ്ഞിരുന്നു
പിന്നെ,
മനസ്സുകൊണ്ടേറെ അകന്ന നാൾകളിൽ
മനുഷ്യനും മണ്ണിനുമുതവാതെ
എന്റെ അജ്ഞാതവാസം
ഇനിയൊരുനാൾ
എന്റെ ചിതയ്ക്കൊരു
തിരിനാളമാവാൻ
കടൽകടന്നെത്തുന്ന കാറ്റിനൊരു
ഗതിവേഗമാവാൻ
നീവരുംവരെ എന്റെ ദീർഘനിദ്ര
ശ്രശ്രശ്രശ്രശ്രശ്രശ്രശ്രശ്രശ്രശ്രശ്ര
ഞാറ്റുവേലകളും ആവണിപ്പൂക്കളും
മറുപടിഇല്ലാതാക്കൂഇന്നെത്ര കൊഴിഞ്ഞുപോയി
നീ പറന്നിരുന്ന ചില്ലകൾ
പൂക്കുന്നതും തളിർക്കുന്നതും നോക്കി
എന്റെ നാളുകൾ കഴിഞ്ഞിരുന്നു
പിന്നെ,
മനസ്സുകൊണ്ടേറെ അകന്ന നാൾകളിൽ
മനുഷ്യനും മണ്ണിനുമുതവാതെ
എന്റെ അജ്ഞാതവാസം
നല്ല വരികള്‍... ആശംസകള്‍ മുജീബ്...