പ്രിയേ,
ഏകാന്തതയുടെ മുൾമുനയിലേക്കുള്ള
എന്റെ യാത്രയുടെ ഒരുക്കം പോലും
നിന്നിലൊരു മണൽക്കാടു തീർക്കുന്നത്
ഞാനറിയുന്നു
മൂന്നുവട്ടം തള്ളിപ്പറഞ്ഞ രക്തബന്ധങ്ങളും
നാഴികയ്ക്ക് നാലാവർത്തി തിരസ്കരിക്കുന്ന
കർമ്മബന്ധങ്ങളും
എണ്ണപ്പണത്തിനു മുന്നിലൊന്നായ്ത്തീരുമെന്നയറിവു
എന്നെപോകാൻ പ്രേരിപ്പിക്കുന്നു
കയ്യിലൊരു ബാധ്യതയുമായി
കയറിക്കിടക്കാനിടമില്ലാതെ
കാരുണ്യത്തിന്റെയോരോ കടവുകളും
നീ താണ്ടുമ്പൊഴും
എന്റെ വികലസ്വപ്നങ്ങളിൽ മരുഭൂമി നിറച്ച്
പ്രേമ വായ്പുകളെ തല്ലിക്കെടുത്തി
അസ്ഥിയുരുക്കുന്ന ചുടുകാറ്റിലും
സ്നേഹദീപമണയാതെ ഞാനിരിക്കും
അവിടെ, ദേഹം മുഴുവൻ ദാഹജലം പേറുന്ന
ഒട്ടകങ്ങളെ പോലെ
മനസ്സിലെ ഇനിയും മരവിച്ചിട്ടില്ലാത്ത
ഏതെങ്കിലുമൊരു കോണിൽ
തിരിച്ചുവരവിന്റെ വിനാഴികകളെ
കുത്തി നിറച്ച് ഞാനലയും
നിന്റെ സ്നേഹമൊരു കാന്തക്കല്ലായ്
എന്നെ കൊളുത്തി വലിക്കുമ്പോഴും
കാരിരുമ്പിന്റെ ഹൃദയ കാഠിന്യതയിൽ
കള്ളിമുൾച്ചെടികളെയള്ളിപ്പിടിച്ച്
കാനനവാസത്തിന്റെയൊടുക്കത്തെ ദിനങ്ങളെ
ഞാനെണ്ണിത്തീർക്കും
എന്റെ തിരിച്ചുവരവിന് നീയൊരു
കണ്ണാടിയായ് ഒരുങ്ങിയിരിക്കുക
മണൽതിന്ന എന്റെ കരിവാളിപ്പുകളിൽ
സ്വയം തീർത്ത എന്റെ മൗന വൽമീകത്തിൽ
എനിക്കെന്നെ നഷ്ടമാവുമ്പോൾ
എന്റെ യഥാർത്ഥ പ്രതിഫലനമാകുവാൻ
ഉടയാതെ കാത്തു കിടക്കുക
zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
ഏകാന്തതയുടെ മുൾമുനയിലേക്കുള്ള
എന്റെ യാത്രയുടെ ഒരുക്കം പോലും
നിന്നിലൊരു മണൽക്കാടു തീർക്കുന്നത്
ഞാനറിയുന്നു
മൂന്നുവട്ടം തള്ളിപ്പറഞ്ഞ രക്തബന്ധങ്ങളും
നാഴികയ്ക്ക് നാലാവർത്തി തിരസ്കരിക്കുന്ന
കർമ്മബന്ധങ്ങളും
എണ്ണപ്പണത്തിനു മുന്നിലൊന്നായ്ത്തീരുമെന്നയറിവു
എന്നെപോകാൻ പ്രേരിപ്പിക്കുന്നു
കയ്യിലൊരു ബാധ്യതയുമായി
കയറിക്കിടക്കാനിടമില്ലാതെ
കാരുണ്യത്തിന്റെയോരോ കടവുകളും
നീ താണ്ടുമ്പൊഴും
എന്റെ വികലസ്വപ്നങ്ങളിൽ മരുഭൂമി നിറച്ച്
പ്രേമ വായ്പുകളെ തല്ലിക്കെടുത്തി
അസ്ഥിയുരുക്കുന്ന ചുടുകാറ്റിലും
സ്നേഹദീപമണയാതെ ഞാനിരിക്കും
അവിടെ, ദേഹം മുഴുവൻ ദാഹജലം പേറുന്ന
ഒട്ടകങ്ങളെ പോലെ
മനസ്സിലെ ഇനിയും മരവിച്ചിട്ടില്ലാത്ത
ഏതെങ്കിലുമൊരു കോണിൽ
തിരിച്ചുവരവിന്റെ വിനാഴികകളെ
കുത്തി നിറച്ച് ഞാനലയും
നിന്റെ സ്നേഹമൊരു കാന്തക്കല്ലായ്
എന്നെ കൊളുത്തി വലിക്കുമ്പോഴും
കാരിരുമ്പിന്റെ ഹൃദയ കാഠിന്യതയിൽ
കള്ളിമുൾച്ചെടികളെയള്ളിപ്പിടിച്ച്
കാനനവാസത്തിന്റെയൊടുക്കത്തെ ദിനങ്ങളെ
ഞാനെണ്ണിത്തീർക്കും
എന്റെ തിരിച്ചുവരവിന് നീയൊരു
കണ്ണാടിയായ് ഒരുങ്ങിയിരിക്കുക
മണൽതിന്ന എന്റെ കരിവാളിപ്പുകളിൽ
സ്വയം തീർത്ത എന്റെ മൗന വൽമീകത്തിൽ
എനിക്കെന്നെ നഷ്ടമാവുമ്പോൾ
എന്റെ യഥാർത്ഥ പ്രതിഫലനമാകുവാൻ
ഉടയാതെ കാത്തു കിടക്കുക
zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ