2013, ഏപ്രിൽ 24, ബുധനാഴ്‌ച

കുഴിമാടം


രതി ഹിമമായ് പെയ്തിറങ്ങുന്ന
മോഹന താഴ്വരകളിൽ നിന്നും
ഊഷര സ്വപ്നങ്ങളിലൂടെയതി തീവ്രം
ഊർന്നിറങ്ങുന്നതേതു വ്യർത്ഥ
വൈതരണിയിലേക്കു ഞാൻ


പശ്ചാത്താപക്കണ്ണുനീരിൽ കുതിർന്നു
പാതിരകളിൽ നിന്നിലേക്കു ഞാൻ
നേർ രേഖ പണിതു പടർന്നിറങ്ങവേ
മറുകോണിലൊരു കണമൊരു ചോദ്യം
മിന്നലായ് എന്നിലുയരുന്നതി തീക്ഷ്ണം
പാപമായെന്തു ഞാൻ ചെയ്തിത്ര വല്ലാതെ


മഴ സുഖമാണെന്നറിയാം
ചുറ്റും തിമിർക്കുകയാണെന്നറിയാം
എന്നിൽ പെയ്തില്ലെന്നറിയാം
ഇനിയൊരു വർഷമില്ലെന്നറിയാം
എങ്കിലും ചില സ്വാർത്ഥ വേളകളിൽ
ഞാൻ വിലാപത്തിന്റെ വേഴാമ്പലാകുന്നു


മഴ കൊതിക്കുന്ന ചേമ്പിലയിൽ
മണ്ണിന്റെ മരണം പറ്റിപ്പിടിച്ചിരിക്കുന്നു
കറുപ്പു വെളുപ്പിനപ്പുറം വർണ്ണങ്ങൾ തേടവേ
സദാചാര ഭൂതങ്ങൾ വസന്തം തല്ലിക്കെടുത്തുന്നു
ഇനിയെന്റെ മരണം നിങ്ങളിൽ നല്ലൊരു
വസന്തോത്സവമായ് പൂത്തിറങ്ങും മുമ്പേ
ഞാനെന്റെ കുഴിമാടം സ്വയം തേടിയെടുക്കട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

3 അഭിപ്രായങ്ങൾ:

  1. വരികളിലെ യഥാര്‍ത്ഥ അര്‍ത്ഥം ശരിയായി മനസ്സിലാക്കാന്‍ ഒന്ന് രണ്ട് വായന കൂടി വേണ്ടി വരുമെന്ന് തോന്നുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ശ്രദ്ധിക്കപ്പെടേണ്ട കവിത

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...